"ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് തറവാട്ടിൽ പിറന്നയാൾ"; ഇടതുപക്ഷത്തേക്ക് പോകില്ലെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ
കോൺഗ്രസിലെ ചെറിയ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം: ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് തറവാട്ടിൽ പിറന്നയാളാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ. ഇടതുപക്ഷത്തേക്ക് അദ്ദേഹം പോകില്ലെന്നും കോൺഗ്രസിലെ ചെറിയ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം മുതലാക്കാനാണ് സി.പി.എം ശ്രമം. ആര്യാടൻ ഷൗക്കത്തിനെ പൊന്നാനിയിൽ മത്സരിപ്പിച്ചാൽ നേട്ടമുണ്ടാക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഷൗക്കത്ത് പൊന്നാനിയിൽ മത്സരിച്ചാൽ ലീഗിന് അത് ക്ഷീണമാകും. ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് വിട്ട് പോകില്ലെന്ന് ലീഗ് നേതാക്കൾ പറയുന്നതിന് കാരണവും ഇതാണ്.
ആര്യാടൻ ഷൗക്കത്തിനും മറ്റ് എ ഗ്രൂപ്പ് നേതാക്കൾക്കും എതിരെ കർശന നടപടി ഉണ്ടായാൽ മാത്രമെ ഇടതുപക്ഷവുമായി സഹകരിക്കാൻ സാധ്യതയുള്ളു. അതിനാൽ കെ.പി.സി.സി അച്ചടക്ക സമിതിയിൽ കർശന നടപടികൾ ഉണ്ടാകാൻ ഇടയില്ല. കോൺഗ്രസ് പുനഃസംഘടനയിൽ മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യവും ലഭിക്കാൻ സാധ്യതയുണ്ട്. പ്രശ്നപരിഹാരത്തിനായി മുസ്‍ലിം ലീഗ് നേതാക്കൾ കോൺഗ്രസുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.
Adjust Story Font
16