Quantcast

കരിമ്പുഴ വന്യജീവി സങ്കേതം ബഫർസോണിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്

ജനവാസ കേന്ദ്രത്തിൽനിന്ന് 25 കിലോമീറ്റർ അകലെയായതിനാൽ കരിമ്പുഴ വന്യജീവി സങ്കേതം ബഫർസോണിൽ ഉൾപ്പെടില്ലെന്നാണ് അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നത്.

MediaOne Logo

Web Desk

  • Published:

    29 Dec 2022 12:50 AM GMT

കരിമ്പുഴ വന്യജീവി സങ്കേതം ബഫർസോണിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്
X

മലപ്പുറം: നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതത്തെ ബഫർസോണിൽ ഉൾപ്പെടുത്തി മലയോര ജനതയെ സർക്കാർ വഞ്ചിച്ചെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ബഫർസോൺ വിഷയത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

ജനവാസ കേന്ദ്രത്തിൽനിന്ന് 25 കിലോമീറ്റർ അകലെയായതിനാൽ കരിമ്പുഴ വന്യജീവി സങ്കേതം ബഫർസോണിൽ ഉൾപ്പെടില്ലെന്നാണ് അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ നിലവിൽ പ്രസിദ്ധീകരിച്ച ബഫർസോണിൽ മൂന്ന് വിദ്യാലയങ്ങളും 467 വീടുകളും 127 കെട്ടിടങ്ങളും അടക്കം 597 നിർമിതികൾ ഉണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൂക്കോട്ടുംപാടത്തെ ജനവാസ കേന്ദ്രങ്ങളും, വഴിക്കടവ് പുഞ്ചകൊല്ലി ആദിവാസി കോളനിയും ബഫർസോണിൽ ഉൾപ്പെടും. കരിമ്പുഴക്ക് ചുറ്റുമുള്ള കരുളായി, അമരമ്പലം, വഴിക്കടവ്, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ ജനവാസ മേഖലകളും ബഫർസോൺ പരിധിയിൽ ഉൾപ്പെടുമെന്ന ആശങ്കയിലാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

TAGS :

Next Story