ആശാൻ യുവകവി പുരസ്‌കാരം എസ്. കലേഷിന്
കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം, വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്
എസ്. കലേഷ്
കായിക്കര: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരത്തിന് കവി എസ്. കലേഷിന്റെ ആട്ടക്കാരി എന്ന കാവ്യസമാഹാരം അർഹമായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ കലേഷ് സമകാലിക മലയാളം വാരിക പത്രാധിപ സമിതിയംഗമാണ്.
ഡോ. ബി. ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിംങ് കമ്മിറ്റിയാണ് 51 കവിതാസമാഹാരങ്ങളിൽ നിന്ന് കൃതി തെരഞ്ഞെടുത്തത്. എസ്. കലേഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരമാണ് ആട്ടക്കാരി. കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം, വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്. യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. മേയ് നാലിന് വൈകിട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്‌കാരം സമ്മാനിക്കും
Adjust Story Font
16