സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനത്തിനെതിരെ ആശാഷാജി നിയമനടപടിക്ക്
അനുകൂല വിധിയില്ലെങ്കിൽ അപ്പലേറ്റ് ട്രൈബൂണലിനെ സമീപിക്കും
കോഴിക്കോട്: സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനത്തിനെതിരെ ആശാ ഷാജി അപ്പീൽ നൽകും. ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയെയാണ് സമീപിക്കുക. അനുകൂല വിധിയില്ലെങ്കിൽ അപ്പലേറ്റ് ട്രൈബൂണലിനെ സമീപിക്കാനും ആശാ ഷാജി തീരുമാനിച്ചിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള തീരുമാനം ഇഡി നോട്ടീസിലൂടെ അറിയിക്കുന്നതിന് പിന്നാലെ അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിയെ സമീപിക്കാനാണ് ആശാ ഷാജിക്ക് ലഭിച്ച നിയമോപദേശം. അവിടെ തോറ്റാൽ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കും.ഹിയറിംഗ് അടക്കമുള്ള നടപടികളെല്ലാം ഡൽഹിയിൽ ആണ് നടക്കുക.
കോഴിക്കോട് മാലൂർകുന്നിൽ വീട് വെച്ചതിന് ചിലവഴിച്ച പണത്തിന്റെ സോഴ്‌സ് അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിക്ക് കൈമാറും. കണ്ടുകെട്ടാനുള്ള തീരുമാനത്തിന് പിന്നിൽ ഭർത്താവ് കെഎം ഷാജിക്കെതിരായ രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്ന വാദവും ആശാ ഷാജി ഉന്നയിക്കും.
അപ്പലേറ്റ് ട്രൈബ്യൂണലിൻറെ വിധി എതിരായാൽ സ്ഥലവും വീടും ഇ.ഡി ജപ്തി ചെയ്ത് സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് നിയമപരമായ നടപടി.ഇതിനിടയിൽ ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ ആശാ ഷാജിക്ക് സമീപിക്കാം.അന്തിമ വിധി വരുന്നത് വരെ കണ്ടുകെട്ടാൻ തീരുമാനിച്ച സ്ഥലവും വീടും കൈമാറാനോ വിൽക്കാനോ കഴിയില്ല.
Adjust Story Font
16