Quantcast

സമരം കടുപ്പിച്ച് ആശമാര്‍; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

രാവിലെ 10 ന് ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Updated:

    24 March 2025 3:18 AM

Published:

24 March 2025 12:49 AM

സമരം കടുപ്പിച്ച് ആശമാര്‍; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം
X

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 42 ദിവസം തികയുകയാണ്. നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം നടക്കും. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും.

രാവിലെ 10 ന് ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമരവേദിയിൽ എത്തിച്ചേരാൻ കഴിയാത്ത ആശാവർക്കർമാർ അതത് സെൻററുകളിലോ പ്രത്യേക കേന്ദ്രങ്ങളിലോ ഉപവാസ സമരമിരിക്കുമെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സമരത്തിൻ്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്.


TAGS :

Next Story