ആശാവർക്കർമാരുടെ സമരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധം
പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീണാ ജോർജിന്റെ വസതിയിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധം. തിരുവനന്തപുരം ജില്ലാ കമ്മിറ്റയാണ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
പന്തം കൊളുത്തി പ്രകടനവുമായാണ് പ്രവർത്തകർ എത്തിയത്. മന്ത്രിയുടെ വസ്തിയിലെത്തുന്നതിന് മുൻപ് തന്നെ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് സംഘർഷമുണ്ടായി. പിരിഞ്ഞ് പോകാൻ തയ്യാറാകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതികരിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നേരത്തെ ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാവർക്കർമാരുടെ നിലപാട്.
Adjust Story Font
16