Quantcast

സമരം കടുപ്പിച്ച് ആശമാര്‍; ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ട്രേറ്റുകളിലേക്ക് മാർച്ച്

കോൺഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും

MediaOne Logo

Web Desk

  • Updated:

    27 Feb 2025 2:53 AM

Published:

27 Feb 2025 2:26 AM

Asha workers strike
X

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാൻ ആശമാരുടെ സംഘടന. കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും.

കോൺഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളിൽ എതിർപ്പുണ്ട്. മാര്‍ച്ച് 3ന് നിയമസഭാ മാര്‍ച്ച് നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് നിയമസഭ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

''ഫെബ്രുവരി 20ന് നടന്ന മഹാസംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രമുഖർക്കും സമര നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും സമരത്തെ തകർക്കാൻ കഴിയില്ല. ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി വിജയം വരെ മുന്നോട്ടുപോകുമെന്ന്'' അസോസിയേഷൻ ജനറൽ സെക്രട്ടറി എം. എ ബിന്ദു പറഞ്ഞു.



TAGS :

Next Story