ഹെൽത്ത് വോളണ്ടിയർമാരെ തേടി നാഷണൽ ഹെൽത്ത് മിഷൻ; പ്രതിഷേധം രേഖപ്പെടുത്തി ആശമാർ
ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് സുരേഷ് ഗോപി ഐക്യദാർഢ്യം അറിയിച്ചു

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ ഹെൽത്ത് വോളണ്ടിയർമാരെ തേടിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ ആശമാർ പ്രതിഷേധം രേഖപ്പെടുത്തി. എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തിയും ഉത്തരവ് കത്തിച്ചുമായിരുന്നു പ്രതിഷേധം. മാർച്ചിനിടെ ഒരാൾ കുഴഞ്ഞുവീണു.
ജഗതി PHSC യിലെ ആശ സതിയാണ് കുഴഞ്ഞു വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് മൂന്നിന് നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ അറിയിച്ചു. അതിനിടെ ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഐക്യദാർഢ്യം അറിയിച്ചു. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം ഇന്ന് 20 ദിവസം പിന്നിടുകയാണ്.
Next Story
Adjust Story Font
16