Quantcast

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു

ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു

MediaOne Logo

Web Desk

  • Published:

    12 April 2024 7:10 AM GMT

Bimal Roy
X

ബിമല്‍ റോയ് 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ കനകനഗറിലാണ് വീട്. ഭാര്യ-വീണ വിമൽ, ഏക മകൾ-ലക്ഷ്മി റോയ്.

TAGS :

Next Story