കൊലപാതകം ഗുണ്ടാ സംഘത്തിന്റെ മേധാവിത്വം ഉറപ്പിക്കാന്‍: എസ് പി
മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. കൊലപാതകത്തിൽ കൂടുതല്‍ ആളുകളുണ്ടോ എന്നത് അന്വേഷിക്കും
കോട്ടയത്ത് ഷാനെ കൊലപ്പെടുത്തിയത് ഗുണ്ടാ സംഘത്തിന്റെ മേധാവിത്വം ഉറപ്പിക്കാനെന്ന് കോട്ടയം എസ് പി ഡി ശില്‍പ. മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. ഒറ്റക്കാണ് പ്രതി കൃത്യം നടത്തിയത് എന്ന് പറയുന്നു എന്നാല്‍ കൂടുതല്‍ ആളുകളുണ്ടോ എന്നത് അന്വേഷിക്കും. ഇത്തരം ഗുണ്ടാ സംഘങ്ങളെ പിടി കൂടാന്‍ 'ഒപ്പറേഷന്‍ മുക്തി' എന്ന പേരില്‍ പുതിയ പ്രോജക്ട് ആരംഭിച്ചിട്ടുണ്ടെന്നും എസ പി പറഞ്ഞു.
19 കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്.പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.
ഇന്നലെ ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാത്രി ഒന്നരക്ക് തന്നെ ഷാനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഷാൻ ബാബുവിനെ തല്ലിക്കൊന്ന് സ്റ്റേഷന് മുന്നിലിടുന്നത്.
Adjust Story Font
16