നിയമസഭാ കേസ്; പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ചുമത്തിയ വകുപ്പ് നീക്കം ചെയ്തു
വാച്ച് അന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് നീക്കം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ചുമത്തിയ ഐ.പി സി 326 വകുപ്പ് നീക്കം ചെയ്തു. ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നകുറ്റമാണ് ഒഴിവാക്കിയത്. വാച്ച് അന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് നീക്കം.
എന്നാൽ ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പരിക്കേൽപ്പിച്ചതിന് ഐ.പി സി 332 നില നിർത്തി. നിയമസഭാ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് മ്യൂസിയം പോലീസിൽ നിന്ന് മാറ്റി. ക്രൈം റെക്കോഡ് സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറിന് അന്വേഷണ ചുമതല
Next Story
Adjust Story Font
16