Quantcast

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ഇന്ന് പിരിയും

MediaOne Logo

Web Desk

  • Published:

    4 Oct 2024 12:41 AM GMT

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
X

തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നിയമസഭയുടെ നടപടിക്രമങ്ങളിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഇല്ല. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. തിങ്കളാഴ്ച മുതലാണ് സഭയിൽ രാഷ്ട്രീയ വിഷയങ്ങൾ ഉയർന്നു വരിക.

പ്രതിപക്ഷത്തിന്റെ കയ്യിൽ സർക്കാരിനെതിരെ വിഷയങ്ങൾ നിരവധിയാണ്. മലപ്പുറവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശം മുതൽ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വരെ പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. ഇതിനെ എല്ലാം നേരിടാൻ വേണ്ടിയുള്ള തന്ത്രങ്ങൾ ഭരണപക്ഷവും മെനഞ്ഞിട്ടുണ്ട്.

പിആർ വിവാദമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിലെ പരാമർശങ്ങൾ പ്രതിരോധ തന്ത്രമായി ഭരണപക്ഷം സ്വീകരിക്കും. പി.വി അൻവർ ഉയർത്തി കൊണ്ടിരിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയമായി നേരിടാൻ ആണ് ഭരണപക്ഷ തീരുമാനം. പി.വി അൻവർ പ്രതിപക്ഷ നേതാവിനെതിരെ ഉയർത്തിയ ആരോപണവും ഭരണപക്ഷം ആയുധമാക്കും.

ചുരുക്കത്തിൽ കൊണ്ടും കൊടുത്തുമുള്ള ഒമ്പത് ദിവസമാണ് ഇന്ന് മുതൽ നിയമസഭയിൽ കാണാൻ കഴിയുക. ഓർഡിനസുകൾക്ക് പകരമുള്ള 9 ബില്ലുകളും നിയമസഭയുടെ പരിഗണനയ്ക്ക് വരും. ഭരണപക്ഷത്തുനിന്ന് പി.വി അൻവറിൻ്റെ സീറ്റ് മാറ്റണമെന്ന് എൽഡിഎഫിന്റെ കത്തിൽ സ്പീക്കർ ഇന്ന് തീരുമാനമെടുക്കും. ഭരണപക്ഷത്ത് നിന്ന് മാറ്റി പ്രതിപക്ഷം ഇരിക്കുന്ന അവസാന സീറ്റിൽ ആയിരിക്കും ഇനി പി.വി അൻവറിൻ്റെ സ്ഥാനം. സഭാ സമ്മേളനത്തിന് തുടക്കത്തിൽ അൻവർ പങ്കെടുക്കുമോ എന്നും ഏവരും ഉറ്റു നോക്കുന്നുണ്ട്.

TAGS :

Next Story