Quantcast

ഭരണപ്രതിപക്ഷ പോരിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

റൂൾ 50 അനുവദിക്കുക , എംഎൽ എമാരെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കാനാണ് പ്രതിപക്ഷ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-03-20 01:43:25.0

Published:

20 March 2023 12:52 AM GMT

assembly session
X

നിയമസഭാ സമ്മേളനം

തിരുവനന്തപുരം: ഭരണപ്രതിപക്ഷ പോരിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. റൂൾ 50 അനുവദിക്കുക , എംഎൽ എമാരെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കാനാണ് പ്രതിപക്ഷ തീരുമാനം . കഴിഞ്ഞ വെള്ളിയാഴ്ച വരെ വഴങ്ങാതിരുന്ന ഭരണപക്ഷം അനുനയത്തിന്‍റെ പാത തുറന്നിടുന്നുണ്ട്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും . സ്പീക്കറുടെ ഓഫീസിന് മുൻപിലെ സമരവുമായി ബന്ധപ്പെട്ട് റൂളിങ് ഉണ്ടാകാനാണ് സാധ്യത. വിദ്യാഭ്യാസ, കലാസാംസ്കാരിക വകുപ്പുകളുടെ ഉപധനാഭ്യർഥന ചർച്ചകൾ സഭയിൽ നടക്കാനുണ്ട്.



TAGS :

Next Story