Quantcast

നിയമസഭ ഇന്നും പ്രക്ഷുബ്ധം; അഞ്ച് എം.എൽ.എമാർ നടുത്തളത്തിൽ സത്യഗ്രഹമിരിക്കുന്നു

ഉമാ തോമസ്, അൻവർ സാദത്ത്, കെ.കെ.എം അഷ്‌റഫ്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ എന്നിങ്ങനെ അഞ്ച് എം.എൽ.എമാരാണ് നടുത്തളത്തിൽ സത്യഗ്രഹമിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-21 04:27:45.0

Published:

21 March 2023 4:24 AM GMT

Assembly still in turmoil today; Five MLAs are in the midst of the Satyagraha, breaking news malayalam
X

തിരുവനന്തപുരം: പ്രതിപക്ഷ ആവശ്യങ്ങൾ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സഭക്കുള്ളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ സത്യഗ്രഹ സമരമാരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, കെ.കെ.എം അഷ്‌റഫ്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ എന്നിങ്ങനെ അഞ്ച് എം.എൽ.എമാരാണ് നടുത്തളത്തിൽ സത്യഗ്രഹമിരിക്കുന്നത്. ഇവരെ കൂടാതെ മറ്റു പ്രതിപക്ഷ അംഗങ്ങളും സഭയുടെ നടുത്തളത്തിൽ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.



അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കാനായി സഭയിലേക്കെത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷം സഭയിലുണ്ടാക്കിയ സംഘർഷത്തിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. സഭ നടക്കുന്ന സമയത്ത് സമാന്തര സഭ നടത്തിയതിനെതിരെ സ്പീക്കർ ഇന്നലെ റൂളിങ് നൽകിയിരുന്നു. നടപടി സഭയുടെ അന്തസിന് ചേർന്നതല്ലെന്നും മേലിൽ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സ്പീക്കറുടെ റൂളിങ്. ഇത് വകവെക്കാതെയാണ് ഇന്നത്തെ പ്രതിപക്ഷ സമരം.



സഭാ നടപടികൾ നടത്താൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ സമീപനം കേരള നിയമസഭക്ക് ചേർന്നതല്ലെന്ന മുന്നറിയിപ്പും സ്പീക്കർ നൽകി. പ്രതിപക്ഷത്തെ എന്തുകൊണ്ടാണ് സ്പീക്കർ ചർച്ചക്ക് വിളിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. എന്നാൽ ചർച്ചക്ക് വിളിച്ചിട്ടും പ്രതിപക്ഷം വരുന്നില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. പ്രതിപക്ഷത്തിന്റെ സമീപനം ശരിയല്ലെന്നും സ്പീക്കർ ആവർത്തിച്ചു.




TAGS :

Next Story