കേരള കേന്ദ്ര സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഗിൽബർട്ട് സെബാസ്റ്റ്യൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു
ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ എ.ബി.വി.പി നൽകിയ പരാതിയെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തിരുന്നത്
കേരള കേന്ദ്ര സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസറുടെ സസ്‌പെൻഷൻ പിൻവലിച്ചു. കാസർകോട് കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യൻ്റെ സസ്പെൻഷനാണ് പിൻവലിച്ചത്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രോട്ടോ ഫാസിസ്റ്റ് സംഘടനകൾ എന്ന് വിശേഷിപ്പിച്ചെന്നാരോപിച്ചായിരുന്നു സസ്പെൻഷൻ.
ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ എ.ബി.വി.പി നൽകിയ പരാതിയെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തിരുന്നത്. ഓൺലൈൻ ക്ലാസിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രോട്ടോ ഫാസിസ്റ്റ് സംഘടനകളെന്ന് വിശേഷിപ്പിച്ചെന്നായിരുന്നു എ.ബി.വി.പിയുടെ പരാതി. കഴിഞ്ഞ ഏപ്രിൽ 19 ന് എം.എ. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഫാഷിസവും നാസിസവും എന്ന വിഷയത്തിൽ അധ്യാപകൻ നടത്തിയ ക്ലാസിനെതിരെയായിരുന്നു പരാതി. ഫാഷിസം നാസിസം എന്ന വിഷയത്തിൽ ലോകത്തിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പരാമർശിക്കുേമ്പാൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ചുള്ള ലോക ചരിത്രകാരൻമാരുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക മാത്രമായിരുന്നു അധ്യാപക ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇതോടെ എ.ബി.വി.പിയുടെ പരാതിയിൽ നടപടിക്ക് മാത്രമുള്ള കുറ്റകൃത്യം അധ്യാപകൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു തുടക്കത്തിൽ വി.സി എടുത്തത്. പിന്നീട് സർവ്വകലാശാലയിലെ സംഘ് പരിവാർ അനുഭാവികളുടെ സമ്മർദ്ദം കാരണം കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ സംഭവം അന്വേഷിക്കാൻ അക്കാദമിക്ക് ഡീനിൻ്റെ നേതൃത്യത്തിൽ മൂന്ന് അംഗ കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു. ക്ലാസ് മുറിയിൽ അധ്യാപകൻ്റെ അകാദമിക് സ്വാതന്ത്ര്യത്തിനെതിരായ നടപടിക്കെതിരെ വിദ്യാർഥി സംഘടനകളും വിദഗ്ധരും രംഗത്ത് വന്നതോടെയാണ് സസ്പെൻഷന്‍ പിൻവലിച്ചതെന്നാണ് വിവരം.
Adjust Story Font
16