ആലപ്പുഴയിൽ എട്ടംഗസംഘം വീടുകയറി ആക്രമിച്ചു; ഗർഭിണി അടക്കം നാല് സ്ത്രീകൾക്ക് പരിക്ക്
അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യാനഗറിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ട് യുവാക്കൾ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്.
ആലപ്പുഴ: എട്ടംഗസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ ഗർഭിണി അടക്കം നാല് സ്ത്രീകൾക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യാനഗറിലാണ് സംഭവം. നേരത്തെ ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ട് യുവാക്കൾ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്. അയോധ്യാനഗറിലെത്തിയ ഇവർ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വടികൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. നാട്ടുകാർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് എത്തിയെങ്കിലും യുവാക്കൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജിത്, ബിലാൽ, രാഹുൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീകളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16