Quantcast

കൊച്ചിയിൽ യുവാവിന് ക്രൂരമർദനം; തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-11-23 03:43:17.0

Published:

23 Nov 2021 3:30 AM GMT

കൊച്ചിയിൽ യുവാവിന് ക്രൂരമർദനം; തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു
X

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഈ മാസം 11നാണ് സംഭവം നടന്നത്.

രാത്രി ഒമ്പത് മണിയോടെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചെന്ന് ആന്റണി ജോൺ മൊഴി നൽകി. എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. ആലുവ സ്വദേശി തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് മർദിച്ചതെന്നാണ് ആന്റണി പൊലീസിനോട് പറഞ്ഞത്.

14-ാം തിയതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story