Quantcast

ജനലും സിസിടിവി ക്യാമറകളും അടിച്ചു തകർത്തു; തൃക്കാക്കരയിലെ കന്യാസ്ത്രീ മഠത്തിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം

നേരത്തെയും ഈ മഠത്തില്‍ അജ്ഞാതർ അതിക്രമിച്ചു കയറിയ സംഭവമുണ്ടായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-07-29 14:36:57.0

Published:

29 July 2023 2:30 PM GMT

Attack at Thrikkakkara vimala bhavan
X

എറണാകുളം: തൃക്കാക്കരയിലെ കന്യാസ്ത്രീ മഠത്തില്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണം.വെള്ളിയാഴ്ച പുലർച്ചെ വിമല ഭവനിലാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മീഡിയാവണിന് ലഭിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മൂന്നംഗ സംഘം മഠത്തിൽ അതിക്രമിച്ചു കയറിയത്. മുഖം മറച്ച മൂന്നു പേരും കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ജനലുകള്‍ അടിച്ചു തകർത്തു. ടെറസിന് മുകളില്‍ കയറി സീലിങ്ങില്‍ കേടുപാട് വരുത്തി. സിസിടിവി കാമറകളും തകർത്തു. രണ്ട് മണിക്കൂറിലധികം സംഘം അക്രമം തുടർന്നു.

തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നേരത്തേയും ഈ മഠത്തില്‍ അജ്ഞാതർ അതിക്രമിച്ചു കയറിയ സംഭവമുണ്ടായിട്ടുണ്ട്. അന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് മഠത്തിന് പരാതിയുണ്ട്.

കോൺഗ്രസ് നേതാക്കൾ വിമല ഭവനിൽ സന്ദർശനം നടത്തി.സംഭവത്തിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

TAGS :

Next Story