Quantcast

കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം

അക്രമത്തിന്പി ന്നിൽ സി പി എം പ്രവർത്തകരെന്ന് കെ സുധാകരൻ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-13 15:44:08.0

Published:

13 Jun 2022 2:52 PM GMT

കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം
X

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം. ഫ്‌ലക്‌സും കൊടിതോരണങ്ങളും തകർത്തു. ഓഫീസിലേക്ക് കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കെ സുധാകരൻ ആരോപിച്ചു.

ആക്രമണം നടക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ. ആന്‍റണി ഉൾപ്പെടെയുള്ളവർ ഓഫിസിലുണ്ടായിരുന്നു.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷയേർപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇടത് സംഘടനകൾ പ്രകടനം നടത്തുകയാണ്.അടൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.

കൊല്ലം ചവറ പന്മനയിൽ കോൺഗ്രസ് ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി.മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇക്ബാലിന്റെ തലയ്ക്ക് പരിക്കേറ്റു.


TAGS :

Next Story