Quantcast

പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ ആക്രമണം

അക്രമികൾ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സൂപ്പർമാർക്കറ്റിലെത്തിയതായും ദൃക്‌സാക്ഷികൾ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-08 15:17:13.0

Published:

8 May 2022 1:37 PM GMT

പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ ആക്രമണം
X

കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് ആക്രമണം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചത്.

ഇന്നു വൈകീട്ടാണ് സംഭവം. സൂപ്പർമാർക്കറ്റിൽ നാലു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരെ മർദിക്കുകയായിരുന്നു.

അക്രമികൾ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സൂപ്പർമാർക്കറ്റിലെത്തിയതായും ദൃക്‌സാക്ഷികൾ പറയുന്നു. അക്രമികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് എന്നിവയ്ക്കു പുറമെ വ്യാപാരി സംഘടനകളും ആക്രമണത്തിൽ പ്രതിഷേധിച്ചു.

Summary: Attack on a supermarket in Perambra, Kozhikode, demanding beef without halal stickers

TAGS :

Next Story