തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്
കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പത്തനംതിട്ട: തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കരോള്‍ സംഘം പറയുന്നത്. ആക്രമണത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ രാത്രി 1.30 ഓടുകൂടിയാണ് സംഭവം. അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകള്‍ ഗുരുതരമല്ല.
Watch Video Report
Next Story
Adjust Story Font
16