Quantcast

കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം

ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം

MediaOne Logo

Web Desk

  • Updated:

    2022-06-16 06:18:08.0

Published:

16 Jun 2022 6:16 AM GMT

കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം
X

കക്കാട്: കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിച്ചു.

ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത നിലയിലാണുള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അടക്കമുള്ള നേതാക്കൾ ലോക്കൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായ അക്രമണമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും ഒരു സംഘം അക്രമം നടത്തിയിരിക്കുന്നത്.


TAGS :

Next Story