Quantcast

രാജ്യത്ത് ഹിജാബ് ധരിക്കുന്നവരെ കടന്നാക്രമിക്കുന്ന സാഹചര്യം - എ. വിജയരാഘവന്‍

സ്വതന്ത്ര ഇന്ത്യയിൽ ഇതിനുമുമ്പ് ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും എ. വിജയരാഘവൻ

MediaOne Logo

Web Desk

  • Published:

    25 Feb 2022 2:11 PM GMT

രാജ്യത്ത് ഹിജാബ് ധരിക്കുന്നവരെ കടന്നാക്രമിക്കുന്ന സാഹചര്യം - എ. വിജയരാഘവന്‍
X

ഹിജാബ് ധരിക്കുന്നവരെ കടന്നാക്രമിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സ്വതന്ത്ര ഇന്ത്യയിൽ ഇതിനുമുമ്പ് ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സാധാരണക്കാരന്‍റെ നില ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ സി.ഐ.ടി.യു കർഷക സംഘം പ്രതിഷേധ കൂട്ടായ്മക്കിടെയായിരുന്നു വിജയരാഘവന്‍റെ പ്രതികരണം.

പാവപ്പെട്ടവർ ദുസ്സഹമായ സാഹചര്യത്തിൽ നില്‍ക്കുമ്പോഴും കേന്ദ്ര സർക്കാര്‍ ധിക്കാരം കാട്ടുകയാണ്. അദാനിയെയും അമ്പാനിയെയും കേന്ദ്രം സഹായിക്കുന്നു. അവർക്ക് ലാഭം ഉണ്ടാക്കി കൊടുക്കാനാണ് കേന്ദ്ര ശ്രമം. കേന്ദ്രത്തിന്‍റെ കണ്ണിൽ അംബാനിയും അദാനിയുമാണ് ഇന്ത്യയിലെ ജനങ്ങള്‍, ഇവരാണ് മോദിയുടെ ഭായിയും ബഹനും. വിജയരാഘവന്‍ തുറന്നടിച്ചു.ലോക ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇന്ത്യയിൽ നടക്കുന്നത്.

ഹിജാബ് ധരിക്കുന്നവരെ കടന്നാക്രമിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നത്. പാർലമെന്‍റ് നിശബ്ദമാകുന്ന സമയം തെരുവുകളിൽ പ്രതിഷേധം ശക്തമാക്കണം. പ്രതിഷേധക്കൂട്ടായ്മക്കിടെ വിജയരാഘവന്‍ കൂട്ടില്‍ച്ചേര്‍ത്തു.രണ്ടാം പിണറായി സർക്കാർ ആറ് വരി പാത പൂർത്തിയാക്കുമെന്നും അതിലൂടെ കെ.സുധാകരനും വി.ഡി. സതീശനുമെല്ലാം സഞ്ചരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. കെ റെയിലിൽ നിന്ന് പിന്മാറനാണ് കേന്ദ്ര നീക്കം, എന്നാല്‍ കേരളം കെ-റെയില്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.

TAGS :

Next Story