Quantcast

കെഎസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് അജ്ഞാതർ

കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല വീഡിയോ വിവാദത്തിൽ ഹരിഹരൻ നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-05-12 16:20:53.0

Published:

12 May 2024 4:19 PM GMT

The incident where RMP leader Hariharan was threatened by a car; Five CPM workers arrested,vadakara,latest news malayalam news,
X

കെ.എസ് ഹരിഹരൻ

മലപ്പുറം: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. തേഞ്ഞിപ്പാലം ഒലിപ്രംകടവിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്‌ഫോടകവസ്തുക്കൾ എറിയുകയായിരുന്നു.

ഇന്ന് രാത്രി 8 മണിയോടെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തുക്കളിൽ ഒരെണ്ണം ഗേറ്റിലും ചുറ്റുമതിലിലും തട്ടി പൊട്ടിയെന്നാണ് ഹരിഹരൻ പറയുന്നത്. ഇന്ന് പകൽ വീടിന് സമീപം വടകര ഭാഗത്ത് നിന്ന് കാറിൽ എത്തിയ സംഘം റോന്തു ചുറ്റിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ ഹരിഹരൻ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സംഭവസ്ഥലം പരിശോധിച്ചു വരികയാണ്.

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല വീഡിയോ വിവാദത്തിൽ കഴിഞ്ഞ ദിവസം ഹരിഹരൻ നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു.

വടകരയിൽ നടന്ന, 'സിപിഎം വർഗീയതയ്‌ക്കെതിരെ നാടൊരുമിക്കണം' എന്ന ജനകീയ പ്രതിഷേധത്തിൽ സംസാരിക്കവേയാണ് ഹരിഹരൻ വിവാദ പ്രസ്താവന നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദത്തോട്, "ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെ പോർണോ വീഡിയോ ആണെന്ന് കേട്ടാൽ മനസ്സിലാകും" എന്നുമായിരുന്നു ഹരിഹരന്റെ പ്രതികരണം.

സംഭവം വിവാദമായതോടെ കെകെ രമ ഉൾപ്പടെയുള്ള ആർഎംപി നേതാക്കൾ ഹരിഹരനെ തള്ളി രംഗത്തെത്തി. ഹരിഹരന്റെ പരാമർശം തീർത്തും തെറ്റാണെന്നും ഒരു സ്ത്രീയ്‌ക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു കെകെ രമയുടെ നിലപാട്. ഹരിഹരന്റെ പരാമർശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. പ്രസംഗത്തിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പ്രതികരണം.

വിവാദം കടുത്തതോടെ സംഭവത്തിൽ ഖേദപ്രകടനം നടത്തി ഹരിഹരൻ രംഗത്തെത്തി. എന്നാൽ വിഷയമേറ്റെടുത്ത സിപിഎം നടപടിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് വ്യക്തമാക്കി. സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story