Quantcast

'കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ പിടികൂടാൻ ശ്രമിക്കരുത്'; പൊലീസിന് കോടിയേരിയുടെ മുന്നറിയിപ്പ്

'സാധാരണയുള്ള എസ്.എഫ്.ഐയുടെ സമര രീതിയല്ല കണ്ടത്. നുഴഞ്ഞ് കയറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം'

MediaOne Logo

Web Desk

  • Published:

    26 Jun 2022 6:27 AM GMT

കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ പിടികൂടാൻ ശ്രമിക്കരുത്; പൊലീസിന് കോടിയേരിയുടെ മുന്നറിയിപ്പ്
X

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു കാരണവശാലും നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ പിടികൂടാൻ ശ്രമിക്കരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും കോടിയേരി മുന്നറിയിപ്പ് നൽകി. 'ഇത്തരം സമരങ്ങൾ ജനങ്ങളെ അകറ്റും. വയനാട് ജില്ലാ കമ്മിറ്റി പരിശോധിക്കും. പാർട്ടി അംഗങ്ങൾ ഉണ്ടെങ്കിൽ കർശന നടപടി. സർക്കാർ മാതൃകാപരമായ നിലപാട് സ്വീകരിച്ചു. ദേശാഭിമാനി ഓഫീസ് തകർത്തത് എന്തിനെന്ന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം. ചോദ്യം ചോദിച്ചാൽ പ്രതിപക്ഷ നേതാവ് പ്രകോപിതനാകരുത്. എസ്.എഫ്.ഐ അക്രമകാരികളുടെ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കുകയാണ്.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സമരമല്ല ഇത്. സാധാരണയുള്ള എസ്.എഫ്.ഐയുടെ സമര രീതിയല്ല കണ്ടത്. നുഴഞ്ഞ് കയറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. കാലതാമസം ഉണ്ടായിട്ടില്ല. നടപടിയെടുക്കേണ്ടത് എസ്.എഫ്.ഐ ആണെന്നും കോടിയേരി പറഞ്ഞു.

'സമരം നടത്തിയപ്പോൾ ഗാന്ധി ഫോട്ടോ ഉണ്ട്. അത് താഴെയിട്ടത് ആരാണെന്ന് പൊലീസ് പരിശോധിക്കണം.അവിഷിത്ത് കുറച്ചായി ഓഫീസിൽ വരുന്നില്ല.ആക്ഷേപം വന്നതിന് ശേഷമാണ് ഒഴിവാക്കാൻ തീരുമാനിച്ചത് ജോലിക്ക് വരാത്തത് കൊണ്ടാണ് മാറ്റാൻ നോട്ട് നൽകിയത്. പലയിടങ്ങളിലും പല ആൾക്കാരും നുഴഞ്ഞ് കയറുന്നുണ്ട്. കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story