Quantcast

ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    22 May 2023 3:29 AM

Published:

22 May 2023 3:18 AM

kozhikode police,Attack on young couple in Kozhikode city,breaking news malayalam,കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം
X

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ബൈക്കിൽ സഞ്ചരിക്കുമ്പോൾ അഞ്ചംഗ സംഘം ആക്രമിച്ചു എന്ന് ദമ്പതികൾ. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനും ഭാര്യക്കും നേരെയാണ് ആക്രമണം നടന്നത്.

ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് യുവാവ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ മറ്റ് രണ്ടു ബൈക്കിലായെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത അശ്വിന്റെ മുഖത്തടിച്ചു.

സംഭവത്തില്‍ നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും മൊഴി ഉടൻ മൊഴി രേഖപ്പെടുത്തും.


TAGS :

Next Story