അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹരജിയിൽ ഇന്ന് കോടതി വിധി പറയും
2018 മെയ് 30 നാണ് 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയത്
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ ഇന്ന് കോടതി വിധി പറയും. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിന്റെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജറാക്കിയിരുന്നു.
2018 മെയ് 30 നാണ് 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിഫാന്റെ ജാമ്യാപേക്ഷയും മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി ഇന്ന് പരിഗണിക്കും.
പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും പുറത്തുവന്ന ഫോൺ വിവരങ്ങളിലുണ്ട്. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്. രണ്ടു പേർ മാത്രമാണ് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയത്.
Adjust Story Font
16