അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്ക് സ്റ്റേ
പ്രതികളുടെ ജാമ്യം എങ്ങനെ റദ്ദാക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയുടെ ഉത്തരവിനാണ് സ്റ്റേ. പ്രതികളുടെ ജാമ്യം എങ്ങനെ റദ്ദാക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.
ജാമ്യം റദ്ദാക്കിയ രണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മരക്കാര്‍, രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഹരജി നല്‍കിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു മണ്ണാര്‍ക്കാട് കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം.
ഇതിനിടെ പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി എസ്‌സി-എസ്ടി കോടതി ജഡ്ജി വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. മൂന്ന്, ആറ്, എട്ട്, 10, l 2 പ്രതികളുടെ അഭിഭാഷകനെതിരെയാണ് ആരോപണം ഉയർന്നത്.
Adjust Story Font
16