218 ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്കില്‍; അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളുടെ സ്ഥിതി അതീവഗുരുതരം
17 ഗർഭിണികളിൽ അരിവാൾ രോഗവും 115 പേരിൽ ഹീമോഗ്ലോബിന്റെ കുറവുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ കണക്കിൽ പറയുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളുടെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. 218 ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈ റിസ്കില്‍ ഉള്‍പ്പെട്ടവരാണ്. 17 ഗർഭിണികളിൽ അരിവാൾ രോഗവും 115 പേരിൽ ഹീമോഗ്ലോബിന്റെ കുറവുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ കണക്കിൽ പറയുന്നു.
പ്രസവ സമയത്ത് അമ്മയുടെ അല്ലെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ട് എന്നതാണ് ഹൈറിസ്ക് പട്ടിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അരിവാള്‍ രോഗമുള്ള സ്ത്രീകള്‍ പ്രസവിക്കരുത് എന്ന തരത്തിലുള്ള ബോധവല്‍ക്കരണം ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.
45 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ഗര്‍ഭിണികളുടെ എണ്ണം 90 ആണ്. വിളര്‍ച്ചാരോഗമുള്ളവരുടെ എണ്ണം 115 ആണ്. ഇതി അതീവ ഗുരുതരമായ സാഹചര്യമാണ്.
Next Story
Adjust Story Font
16