അട്ടപ്പാടി മധുവധക്കേസ്: അനുകൂല വിധിയെന്ന് പ്രോസിക്യൂഷൻ
കേസിലെ പതിനാറ് പ്രതികളിൽ പതിനാല് പേർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്
പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് മോനോൻ- മധു
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് അനുകൂലമായ വിധിയെന്ന് പ്രോസിക്യൂഷൻ. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഓരോ വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷ കൊടുക്കണമെന്നാണ് പ്രോസിക്യൂഷനൻ ആവശ്യപ്പെട്ടിരിക്കുന്നത്.ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. വിധി വന്നാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്നും പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് മോനോൻ വ്യക്തമാക്കി.
കേസിലെ പതിനാറ് പ്രതികളിൽ പതിനാല് പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. രണ്ട് പ്രതികളെ ഒഴിവാക്കി. നാല്, പതിനൊന്ന് പ്രതികളെയാണ് കോടതി ഒഴിവാക്കിയത്. പ്രതികൾക്കുള്ള ശിക്ഷാവിധി ബുധനാഴ്ച(നാളെ) പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Watch Video Report
Adjust Story Font
16