എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം: രണ്ട് പേർ പിടിയിൽ
എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിൽ നിന്നും പണം തട്ടാനായിരുന്നു ശ്രമം.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 10,000 രൂപയാണ് ആവശ്യപ്പെട്ടത്. ഗൂഗിൾ പേയിലൂടെ നൽകാനും നിർദ്ദേശിച്ചു. സംഭവത്തിൽ ഇൻഫോപാർക്ക് സൈബർ ക്രൈം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Next Story
Adjust Story Font
16