Quantcast

കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: എം.എസ്.എഫ്

സർവകലാശാല പുറത്ത് വിട്ട പ്രൈമറി ഇലക്ട്രൽ റോളിൽ ക്രമക്കേടുണ്ടെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2023-02-16 02:03:39.0

Published:

16 Feb 2023 2:01 AM GMT

Calicut University Union elections, MSF, sfi,
X

മലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി എം.എസ്.എഫ്. സർവകലാശാല പുറത്ത് വിട്ട പ്രൈമറി ഇലക്ട്രൽ റോളിൽ ക്രമക്കേടുണ്ടെന്നാണ് പരാതി .എസ്.എഫ്.ഐക്ക് വേണ്ടിയാണ് സർവകലാശാല അധികൃതർ ക്രമക്കേട് നടത്തിയതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചു .

കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച പ്രൈമറി ഇലക്ടറൽ ലിസ്റ്റിൽ നിന്ന് എം.എസ്.എഫിന്‍റെ പ്രതിനിധികളായ 16 യു.യു.സിമാരെ കാരണമൊന്നുമില്ലാതെ ഒഴിവാക്കിയെന്നാണ് എം.എസ്.എഫ് ആരോപണം . അതേ സമയം ഇലക്ഷൻ നടക്കാത്ത കോളേജുകളിൽ നിന്ന് 10 യു.യു.സിമാരെ എസ്.എഫ്. ഐ പ്രതിനിധികളായി ഇലക്ടറൽ റോളിൽ അന്യായമായി ചേർത്തുവെന്നും എം.എസ്.എഫ് നേതൃത്വം ആരോപിക്കുന്നു .

സർവകലാശാലയുടെ ഏതെങ്കിലും ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.യു.സിമാർക്കെതിരെ പരാതികളുണ്ടെങ്കിൽ അതേ ക്യാമ്പസിലെ വിദ്യാർത്ഥികളാണ് പരാതി നൽകേണ്ടത്. എന്നാൽ കാലിക്കറ്റ് സർവകലാശാലയിൽ പഠനം പോലും നടത്താത്ത എസ്.എഫ്.ഐ നേതാവിന്റെ പരാതിയിലാണ് സർവകലാശാല അധികൃതരുടെ നടപടിയെന്നും എം എസ്എഫ് പറയുന്നു . അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ സർവകലാശാല അധികൃതർ തയ്യാറായില്ല.

TAGS :

Next Story