'എല്‍.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു'; ആയുധ ലഹരിമരുന്ന് കേസില്‍ എന്‍.ഐ.എ കുറ്റപത്രം
ഇന്ത്യയിലും ശ്രീലങ്കയിലും തമിഴ് തീവ്രസംഘടനയായ എല്‍.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു
ശ്രീലങ്കന്‍ മത്സ്യ ബന്ധന ബോട്ടില്‍ നിന്നും മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയ കേസിൽ എന്‍.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 300 കിലോ ഹെറോയിനും ആയുധങ്ങളുമായി ഒമ്പത് ശ്രീലങ്കന്‍ സ്വദേശികളടങ്ങിയ ബോട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് പിടികൂടിയത്. ഇന്ത്യയിലും ശ്രീലങ്കയിലും തമിഴ് തീവ്രസംഘടനയായ എല്‍.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ മാർച്ച് 27 ന് ഇന്ത്യന്‍ തീര സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ ലഹരി വസ്‌തുക്കളും ആയുധങ്ങളും പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരായ എല്‍വൈ നന്ദന, ജനക ദാസ് പ്രിയ, ഗുണശേഖര, സേനാരഥ്, രണസിങ്കെ, നിശങ്ക, നിശാന്ത എന്നിവരാണ് പിടിയിലായത്. അഞ്ച് എ.കെ 47 തോക്കും 1000 തിരകളും ഉള്‍പ്പെടെയാണ് ലഹരി വസ്‌തു കടത്തിയ രവി ഹാന്‍സിയെന്ന ബോട്ടില്‍ നിന്നും കണ്ടെടുത്തത്. ബോട്ടിലെ വാട്ടര്‍ ടാങ്കില്‍ 301 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍.
കേസിന്‍റെ അന്വേഷണം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ആരംഭിച്ചതെങ്കിലും വിദേശ പൗരന്‍മാര്‍ പിടിയിലായതിനാല്‍ എന്‍.ഐ.എ തുടരന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നെടുമ്പോശ്ശേരി കേന്ദ്രീകരിച്ച് ശ്രീലങ്കന്‍ പൗരന്‍മാര്‍ ഒളിവില്‍ താമസിക്കുന്ന വിവരം പിടിയിലായ പ്രതികളില്‍ നിന്നും ശേഖരിച്ചതും അറസ്റ്റു ചെയ്തതും എന്‍.ഐ.എ ആയിരുന്നു.
Adjust Story Font
16