Quantcast

കണ്ണൂര്‍ കേളകത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു

പ്രദേശത്ത് വനപാലകരും പെലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല

MediaOne Logo

Web Desk

  • Published:

    20 March 2024 1:04 AM GMT

tiger
X

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂർ കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടി കൂടാനുള്ള ശ്രമം ഒൻപതാം ദിവസവും തുടരുന്നു. കരിയം കാപ്പ് പൊട്ടനാനിപ്പടിയിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂടിന് സമീപത്തെ ക്യാമറയിൽ ഇന്നലെ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.തുടർന്ന് പ്രദേശത്ത് വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കടുവയെ കണ്ടെത്തിയിരുന്നെങ്കിലും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവയെ വനം വകുപ്പ് മനപ്പൂർവ്വം പിടികൂടാത്തതാണെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.കേളകം പഞ്ചായത്ത് ആറാം വാർഡിൽ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകിട്ട് വരെ നീട്ടിയിട്ടുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകി.



TAGS :

Next Story