Quantcast

മലപ്പുറത്ത് കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

കെ റെയിൽ കല്ലിടലിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന മേഖലയാണ് തിരുനാവായ

MediaOne Logo

ijas

  • Updated:

    20 Jun 2022 6:37 AM

Published:

20 Jun 2022 6:31 AM

മലപ്പുറത്ത് കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
X

മലപ്പുറം: തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സർവേ കല്ലുകൾ വീണ്ടും സ്ഥാപിക്കാനുള്ള ശ്രമമെന്ന് സംശയിച്ചായിരുന്നു പ്രതിഷേധം. ഇറക്കിയ കല്ലുകൾ തിരിച്ചു വാഹനത്തിലേക്ക് കയറ്റി. എന്നാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് റെയിൽവേയുടെ സ്ഥലത്തേക്ക് കുറ്റികൾ മാറ്റുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചു. മാറ്റിയിടാനാണ് ഉദ്ദേശിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ തിരുനാവായയിൽ സർവേ കല്ലുകൾ സൂക്ഷിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കെ റെയിൽ കല്ലിടലിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന മേഖലയാണ് തിരുനാവായ.

Attempts to change K rail posts in Malappuram were blocked by locals

TAGS :

Next Story