Quantcast

ജോലിക്ക് വരുന്നത് വല്ലപ്പോഴും, ശമ്പളം അഞ്ച് ലക്ഷം; അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിന്‍റെ ഹാജര്‍ രേഖകള്‍ മീഡിയവണിന്

കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള ജയതിലകിന്‍റെ ഹാജർ നിലയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്

MediaOne Logo

Web Desk

  • Published:

    28 Dec 2024 8:26 AM GMT

a jayathilak ias
X

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് സെക്രട്ടറിയേറ്റില്‍ ജോലിക്ക് ഹാജരാകുന്നത് മാസത്തില്‍ പത്ത് ദിവസത്തില്‍ താഴെ. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള ജയതിലകിന്‍റെ ഹാജർ നിലയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ട് മാസം മാത്രമാണ് ജയതിലക് പത്ത് ദിവസം ഹാജർ തികച്ചത്. ജയതിലകിന്‍റെ ഹാജറിന്‍റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.

ചീഫ് സെക്രട്ടറി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടർ എ. ജയതിലക്. സെക്രട്ടറിയേറ്റിലെത്തി വകുപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഈ ഉദ്യോഗസ്ഥന്‍റെ ഹാജർ നില കാണുക. 2023 ജനുവരിയില്‍ ആറ് ദിവസമാണ് ഹാജരായത്. ഫെബ്രുവരിയില്‍ പത്ത്,മാർച്ചില്‍ അഞ്ച്,ഏപ്രിലില്‍ അഞ്ച്,മെയിലും ജൂണിലും ആറ് ദിവസം വീതം. 2023 ല്‍ 10 ദിവസം ഹാജർ തികച്ചത് രണ്ട് മാസം മാത്രം. ഇനി 2024ലേക്ക് വന്നാല്‍ ജനുവരിയില്‍ ഒമ്പത്.ഫെബ്രുവരിയില്‍ ആറ്,മാർച്ചില്‍ 10,ഏപ്രിലില്‍ ആറ്...ഇങ്ങനെ പോകുന്നു...2023 ഏറ്റവും കുറവ് ദിവസം ഹാജരായത് ഡിസംബറില്‍ നാല് ദിവസം. ഈ വർഷം ഇതുവരെ 10 ദിവസം ഹാജർ പൂർത്തിയാക്കിയത് ആറ് മാസം. ഏറ്റവും കൂടുതല്‍ ഹാജർ ഉള്ള മാസം ജൂലൈയില്‍ 15 ദിവസം. സെക്രട്ടറിയേറ്റിലെ സ്പാർക്ക് സംവിധാനത്തില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഈ അമ്പരിപ്പിക്കുന്ന കണക്കുള്ളത്.

അദർ ഡ്യൂട്ടി എന്ന പേരിലാണ് ജോലിക്ക് ഹാജരാകാത്ത ദിവസങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടറിയേറ്റിലെ ചുമതലകള്‍ക്ക് പുറമെ മറ്റെന്തെങ്കിലും ചുമതലകള്‍ ഉള്ളവർക്ക് മാത്രമേ അദർ ഡ്യൂട്ടി രേഖപ്പെടുത്താന്‍ അവകാശമുള്ളു. സെക്രട്ടറിയേറ്റിന് പുറത്ത് അധിക ചുമതലകള്‍ ഒന്നുമില്ലാത്ത ജയതിലക് അദർ ഡ്യൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് അനധികൃതമായിട്ടാണെന്നാണ് വിവരം. ഇദ്ദേഹം നിയമസഭ കമ്മിറ്റികളില്‍ പോലും കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചുരുക്കത്തില്‍ ജോലിക്ക് ഹാജരാകാതെ അനധികൃതമായി അദർ ഡ്യൂട്ടി കാണിച്ച് ജയതിലക് മാസം സർക്കാരില്‍ നിന്ന് ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത് അഞ്ച് ലക്ഷത്തോളം രൂപയാണ്.

TAGS :

Next Story