ആറ്റിങ്ങലില്‍ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം; നഗരസഭ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ മത്സ്യവില്‍പ്പനക്കാരി
നഗരസഭ നടപടിക്കെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഞ്ചുതെങ്ങ് ആക്ഷൻ കൗൺസിലും വ്യക്തമാക്കി.
ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ മത്സ്യവിൽപ്പനക്കാരി അല്‍ഫോന്‍സ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അല്‍ഫോന്‍സ ആവശ്യപ്പെട്ടു. രണ്ട് കൈക്കും പരിക്കുപറ്റിയത് കാരണം ഒരു മാസമായി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും അൽഫോൻസ പറഞ്ഞു. നഗരസഭ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഞ്ചുതെങ്ങ് ആക്ഷൻ കൗൺസിലും അറിയിച്ചു.
അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചും ജീവനക്കാരുടെ അപേക്ഷ കണക്കിലെടുത്ത് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് നഗരസഭ ഉത്തരവിറക്കിയത്. സസ്‌പെൻഷൻ കാലയളവ് അർഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മയിൽ, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തിരിച്ചെടുക്കല്‍ നടപടി. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചായിരുന്നു അല്‍ഫോന്‍സ വില്‍പ്പനയ്ക്കെത്തിച്ച മത്സ്യം നഗരസഭ അധികൃതര്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തത്.
Adjust Story Font
16