ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്
ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം
ആലപ്പുഴ: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ ശരിവെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയിലും ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലുമാണ് ഹൈക്കോടതി വിധി പറയുക. ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരിക്കേറ്റിരുന്നു. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.
Adjust Story Font
16