Quantcast

മലപ്പുറത്തിന്റെ മതമൈത്രി പഠിക്കാൻ ആസ്‌ട്രേലിയൻ സംഘമെത്തി

തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച 'മലപ്പുറം, കഥകൾക്കപ്പുറം' എന്ന വീഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    1 Aug 2023 1:15 PM

australian consul came malappuram study religious brotherhood
X

മഞ്ചേരി: മലപ്പുറത്തിന്റെ സൗഹൃദത്തെയും മതമൈത്രിയെയും പറ്റി പഠിക്കാൻ ആസ്‌ട്രേലിയൻ സംഘമെത്തി. ഇന്ത്യയിലെ ആസ്‌ട്രേലിയൻ കോൺസുൽ സാമുവൽ മയേഴ്‌സും സംഘവുമാണ് എത്തിയത്. തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച 'മലപ്പുറം, കഥകൾക്കപ്പുറം' എന്ന വീഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിലെത്തിയത്.

മലപ്പുറത്ത് വിവിധ മതവിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്റെ വിശദാംശങ്ങളാണ് ഡോക്യുമെന്ററിയിൽ ഉണ്ടായിരുന്നത്. സാമുവൽ മയേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തിന്റെ സൗഹാർദത്തിന്റെ കഥകൾ ചോദിച്ചറിഞ്ഞു. വീഡിയോ ഡോക്യുമെന്ററി മലപ്പുറത്തിന്റെ സൗഹാർദത്തിന് കൂടുതൽ സംഭാവന നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം ചോദിച്ചത്.

TAGS :

Next Story