Quantcast

മാലിന്യം തളളിയാല്‍ പിടിവീഴും, പത്രത്തില്‍ പേരും വരും; നടപടി ശക്തമാക്കി അധികൃതര്‍

തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    22 May 2023 1:11 AM GMT

authorities published  names of those who have been booked by police for littering,latest malayalam news,മാലിന്യം തളളിയാല്‍ പിടിവീഴും, പത്രത്തില്‍ പേരും വരും; നടപടി ശക്തമാക്കി അധികൃതര്‍
X

കൊച്ചി: കൊച്ചിയില്‍ മാലിന്യം തളളിയതിന് പൊലീസ് കേസെടുത്തവരുടെ പേരടക്കം പ്രസിദ്ധീകരിച്ച് അധികൃതര്‍. മാലിന്യനിര്‍മാര്‍ജന നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കെ പൊതുവിടത്തില്‍ മാലിന്യം തളളുന്നത് തുടര്‍ന്നതോടെയാണ് അധികൃതരുടെ നടപടി. ഉറവിട മാലിന്യസംസ്കരണത്തിനായുളള ബയോബിന്നുകള്‍ ലഭ്യമാക്കാനുളള നടപടികളും വേഗത്തിലാക്കി.

ജനുവരിയില്‍ മാലിന്യം തളളിയതിന് എട്ടുപേര്‍ക്കിതെരെയാണ് കേസെടുത്തതെങ്കില്‍ പിന്നീടങ്ങോട്ട് വലിയ വര്‍ധനയാണുണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം 522 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിന് പുറമെ കോര്‍പറേഷന്റെ പ്രത്യേക സ്ക്വാഡുകളും രാപകല്‍ ഭേദമന്യേ പരിശോധന ശക്തമാക്കി. എന്നിട്ടും മാലിന്യം വലിച്ചെറിയുന്നതിന് വലിയ കുറവുണ്ടായില്ല. ഇതോടെയാണ് മാലിന്യം തളളിയതിന് പൊലീസ് കേസെടുത്തവരുടെ പേരടക്കം പ്രസിദ്ധീക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പരിധിയിലെയും ജില്ലാ റൂറ ല്‍ പരിധിയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലെടുത്ത ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ പേര് വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.കോര്‍പറേഷന്റെ സ്ക്വാഡ് പ്രവര്‍ത്തനങ്ങളും വലിയ രീതിയിലാണ് മുന്നോട്ട് പോകുന്നത്.

മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്. ഓപറേഷന്‍ ബ്രേക് ത്രൂ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ കാന ശുചീകരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

TAGS :

Next Story