കോവിഡ് പ്രതിസന്ധിയിൽ ഓട്ടോറിക്ഷ ആംബുലൻസാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
പരവൂർ സ്വദേശിയായ വിജയ് ആണ് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്ത് വന്നിട്ടുള്ളത്
കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആലപ്പുഴയിൽ ഇരുചക്രവാഹനം ഉപയോഗിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അതിന് കാരണമായി മാറിയത് ആംബുലൻസിന്‍റെ ലഭ്യതക്കുറവായിരുന്നു.
ഇത്തരത്തിൽ ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ വിജയ് ആണ് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്ത് വന്നിട്ടുള്ളത്.
പരവൂർ മുൻസിപ്പൽ ഒന്നാം വാർഡ് കൗൺസിലറാണ് വിജയ് പരവൂർ. യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് വിജയ്. കോവിഡ് കേസുകൾ ഇനിയും കൂടുമ്പോൾ ഗുരുതര രോഗികളുടെ എണ്ണം കൂടിയാൽ നിലവിലുള്ള ആംബുലൻസുകൾ മതിയാകാതെ വരുമെന്നത് മുൻകൂട്ടി കണ്ടാണ് വിജയ്‌യുടെ പ്രവർത്തി.
നിരവധി പേരാണ് ഫേസ്ബുക്കിൽ വിജയ്ക്ക് അഭിനന്ദനവുമായി എത്തിയത്.
Next Story
Adjust Story Font
16