കോഴിക്കോട് നഗരത്തില്‍ ഓട്ടോ പണിമുടക്ക്
നഗരത്തിലോടുന്ന 5,000 ലധികം സിസി ഓട്ടോറിക്ഷകള്‍ ഇന്ന് സർവീസ് നടത്താത്തത് നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കും
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കുന്നു. അനധികൃത സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കുക, ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 24 മണിക്കൂർ പണിമുടക്ക്. സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നഗരത്തിലോടുന്ന 5,000 ലധികം സിസി ഓട്ടോറിക്ഷകള്‍ ഇന്ന് സർവീസ് നടത്താത്തത് നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കും.
പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സി.ഐ.ടി.യു ഇന്നലെ അറിയിച്ചിരുന്നു. മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താൽപ്പര്യത്തിനും ഐക്യത്തിനും എതിരായ മുദ്രാവാക്യം ഉയർത്തിയുള്ള പണിമുടക്ക് തൊഴിലാളിവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് സി.ഐ.ടി.യു ആരോപിച്ചു.
Next Story
Adjust Story Font
16