'വസ്തുതകൾ എത്ര കാലം മറച്ചുവെക്കാനാകും'? വിഴിഞ്ഞത്ത് ഡ്രഡ്ജിംങ് തുടർന്നാൽ ഇനിയും വീടുകൾ കടലെടുക്കുമെന്ന് എ.വി വിജയൻ
യൂജിൻ പെരേരയുടെ ഏകോപനത്തിൽ 9 പേർ വിഴിഞ്ഞം പദ്ധതി അട്ടി മറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിപിഎം മുഖപത്രത്തിന്റെ കണ്ടെത്തൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഡ്രഡ്ജിംങ് തുടർന്നാൽ ഇനിയും വീടുകൾ കടലെടുക്കുമെന്ന് തീര ഗവേഷകൻ എവി വിജയൻ. വസ്തുതകൾ എത്ര കാലം മറച്ചുവെക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം ഗൂഢാലോചനക്കാർ എന്ന് സിപിഎം മുപത്രം വിശേഷിപ്പിച്ചവരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സഭ വികാരി ജനറൽ യൂജിൻ പെരേരയുടെ ഏകോപനത്തിൽ 9 പേർ വിഴിഞ്ഞം പദ്ധതി അട്ടി മറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിപിഎം മുഖ പത്രത്തിന്റെ കണ്ടെത്തൽ. ഇതിൽ പ്രതിഷേധമറിയിച്ചാണ് ഗൂഢാലോചനക്കാർ തിരുവനന്തപുരത്ത് ഒത്തുകൂടിയത്. ഫാദർ യൂജിൻ പെരേരയും സീറ്റാ ദാസനും ഒഴികെ മറ്റ് 7 പേരും പരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ പാരിസ്ഥിക പ്രശ്‌നങ്ങൾ സംബന്ധിച്ച് തീവ്രമായി സംസാരിച്ചതാകാം തന്നെ തീവ്രവാദിയായി ചിത്രീകരിച്ചതെന്ന് തീര ഗവേഷകൻ എവി വിജയൻ പരിഹസിച്ചു.
സഹായമഭ്യർത്ഥിച്ച് മറ്റൊരിടത്തും പോകാൻ കഴിയാത്തതുകൊണ്ടാണ് മത്സ്യ തൊഴിലാളികൾ തുറമുഖത്തിനെതിരായ സമരത്തിൽ പള്ളിയുടെ സഹായം തേടിയതെന്നും എവി വിജയൻ പറഞ്ഞു. ഗൂഢാലോചനയിലെ മറ്റ് പേരുകാരായ ബ്രദർ പീറ്റർ, ജാക്‌സൺ പൊള്ളയിൽ, കെവി ബിജു, പ്രസാദ് സോമരാജൻ, അഡ്വ.ജോൺ ജോസഫ്, ബെഞ്ചമിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.
Adjust Story Font
16