Quantcast

ഫാറൂഖ് കോളജിന്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. ആയിഷ സ്വപ്‌ന

1948-ൽ ആരംഭിച്ച ഫാറൂഖ് കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രിൻസിപ്പൽ പദവിയിലെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-05-30 14:05:24.0

Published:

30 May 2023 1:22 PM GMT

Dr Ayisha swapna farook college principan
X

കോഴിക്കോട്: ഫാറൂഖ് കോളജിന്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. ആയിഷ സ്വപ്‌ന നാളെ സ്ഥാനമേൽക്കും. ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായി പ്രവർത്തിച്ചുവരികയായിരുന്നു. 1948-ൽ ആരംഭിച്ച ഫാറൂഖ് കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രിൻസിപ്പൽ പദവിയിലെത്തുന്നത്.

1948ൽ സ്ഥാപിതമായ ഫാറൂഖ് കോളേജിൽ ഒരു പെൺകുട്ടി ആദ്യമായി പഠിക്കാനെത്തിയത് 1957 ലാണ്. എന്നാൽ ഇന്ന് 75 ശതമാനത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന കാമ്പസാണ് ഫാറൂഖ് കോളേജ്. ഓരോ വർഷവും ഉന്നത പഠനത്തിനെത്തുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്.

2008 ലാണ് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ആയിഷ സ്വപ്ന ചേർന്നത്. നിലവിൽ ഫാറൂഖ് കോളേജിലെ ഐ.ക്യു.എ.സി (ഇന്റേർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ) കോഡിനേറ്ററാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ബിഎഡും കരസ്ഥമാക്കിയ ആയിഷ സ്വപ്ന, മികച്ച സംഘാടകയും പ്രഭാഷകയുമാണ്. 'Multiethinicity and transculturalism manifest in select works of Caryl Philips, Jamaica kincaid and Khaled Hosseini' എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി. ദേശീയ, അന്തർദേശീയ ജേർണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :

Next Story