ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം
കർശന ഉപാധികളോടെയാണ് ജാമ്യം
എറണാകുളം: ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമക്ക് ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. നെടുമങ്ങാട് എസ്.സി/എസ്.ടി കോടതിയാണ് ജാമ്യം അനുവദിച്ചത്.
പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാകാണം. സമാനകുറ്റ കൃത്യം ആവർത്തിക്കരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.
പറഞ്ഞത് തൊഴിലിന്റെ ഭാഗമായുള്ള കാര്യങ്ങളാണെന്ന് സത്യഭാമ കോടതിയിൽ പറഞ്ഞു.
Next Story
Adjust Story Font
16