Quantcast

എകെജി സെന്ററിനു നേരെ കല്ലെറിയുമെന്ന് പോസ്റ്റിട്ടയാൾക്ക് ജാമ്യം

അന്തിയൂർകോണം സ്വദേശി റിജുവിനെയാണ് വെറുതെ വിട്ടത്

MediaOne Logo

Web Desk

  • Updated:

    2022-07-03 09:59:02.0

Published:

3 July 2022 9:48 AM GMT

എകെജി സെന്ററിനു നേരെ കല്ലെറിയുമെന്ന് പോസ്റ്റിട്ടയാൾക്ക് ജാമ്യം
X

തിരുവനന്തപുരം: എ കെ ജി സെന്ററിനു നേരെ കല്ലെറിയുമെന്ന് പോസ്റ്റ് ഇട്ടയാളെ ജാമ്യത്തിൽ വിട്ടു. അന്തിയൂർകോണം സ്വദേശി റിജുവിനെയാണ് വെറുതെ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനൽച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂർക്കോണം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

ആറുദിവസം മുമ്പാണ് ഇയാൾ പോസ്റ്റിട്ടത്. അതേസമയം എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണം നടന്ന് ഒരുപാട് സമയം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങൾ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സൈബർ സെല്ലിനു കൈമാറിയ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാക്കി വീണ്ടും പരിശോധിക്കാനാണ് തീരുമാനം. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപിഎ നസീമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് . പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനാണ് അന്വേഷണ ചുമതല.

TAGS :

Next Story