Quantcast

ബൈത്തുസ്സകാത്ത് കേരള ചികിത്സാ സഹായ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി

കഴിഞ്ഞ വർഷം ആറായിരത്തിലേറെ രോഗികൾക്കാണ് സഹായം നൽകിയത്

MediaOne Logo

Web Desk

  • Published:

    20 Jan 2024 2:06 AM

ബൈത്തുസ്സകാത്ത് കേരള ചികിത്സാ സഹായ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി
X

കാസർകോട്: ബൈത്തുസ്സകാത്ത് കേരള ചികിത്സാ സഹായ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി.കാസർകോട് തൃക്കരിപ്പൂരിൽ നടന്ന പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അസിസ്‌റ്റന്റ് അമീർ വി ടി അബ്ദുല്ലക്കോയ തങ്ങൾ പദ്ധതിയുടെ പ്രഖ്യാപനം നിർവ്വഹിച്ചു.എം രാജഗോപാലൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു.

കഴിഞ്ഞ 23 വർഷമായി സംഘടിത സകാത്ത്' സംഭരണ, വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള ചികിത്സാ സഹായത്തിനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്ക് നേരിട്ട് സഹായം എത്തുകയാണ് ചെയ്യുന്നത്. കൂടാതെ ആശുപത്രികളുമായി സഹകരിച്ചും രോഗികൾക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ആറായിരത്തിലേറെ രോഗികൾക്കാണ് സഹായം നൽകിയത്.

ചികിത്സാ സഹായത്തിന് പുറമേ വീട് നിർമ്മാണം, സ്വയം തൊഴിൽ, രോഗ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്, കടക്കെണിയിൽ കുടുങ്ങിയവരെ സഹായിക്കൽ, കുടിവെള്ള പദ്ധതി, നിത്യവൃത്തിക്ക് വഴിയില്ലാത്തവർക്ക് പ്രതിമാസ പെൻഷൻ, റേഷൻ തുടങ്ങിയ മേഖലകളിലാണ് ബൈത്തുസ്സകാത്ത് കേരളയുടെ പ്രവർത്തനം.

TAGS :

Next Story