മലപ്പുറത്ത് ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
എകെജി സാംസ്കാരിക കേന്ദ്രത്തിലാണ് കൃഷ്ണകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം: ചങ്ങരംകുളം സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി കൃഷ്ണകുമാർ (47) ആണ് മരിച്ചത്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെജി സാംസ്കാരിക കേന്ദ്രത്തിലാണ് കൃഷ്ണകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായാണ് പൊലീസ് നിഗമനം.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ സുഹൃത്തുക്കൾ വീടിന് സമീപത്തെ സാംസ്കാരിക കേന്ദ്രത്തിൽ തെരഞ്ഞപ്പോഴാണ് വായനശാലയിൽ കയർ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ്. ചങ്ങരംകുളം കാർഷിക വികസന ബാങ്കിൽ ജീവനക്കാരനക്കാരനായിരുന്നു. ചങ്ങരംകുളം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
Next Story
Adjust Story Font
16