Quantcast

പന്തളം സഹകരണ ബാങ്ക് ക്രമക്കേട്; ജീവനക്കാരനെ പിരിച്ച് വിടാനൊരുങ്ങി സി.പി.എം

ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കും

MediaOne Logo

Web Desk

  • Published:

    8 Feb 2023 2:03 AM GMT

Bank Irregularity,CPM
X

പത്തനംതിട്ട: പന്തളം സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ സി.പി.എം തീരുമാനം. ബാങ്കുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ച് ക്രമക്കേടുകൾ അന്വേഷിക്കാനും പാർട്ടി തീരുമാനിച്ചു. ഇന്നലെ ചേർന്ന അടിയന്തര ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടികളുമായി മുന്നോട്ട് പോകാൻ സി.പി.എം തീരുമാനിച്ചത്.

പന്തളം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെ ചൊല്ലി കോൺഗ്രസും ബിജെപിയും സമരം ശക്തമാക്കിയതോടെയാണ് ജീവനക്കാരനെ പിരിച്ച് വിടാൻ സി.പി.എം തീരുമാനിച്ചത്. മുൻ ഏരിയ സെക്രട്ടറിയുടെ മകനും സി.പി.എം പ്രവർത്തകനുമായ അർജുൻ പ്രമോദിന് ഇതിന്റെ ഭാഗമായി ഇന്ന് സസ്‌പെൻഷന് ഓർഡർ കൈമാറും. തുടർന്ന് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു. സഹകാരികൾ പണയം വെച്ച സ്വർണം അർജുൻ മറ്റൊരു ബാങ്കിൽ മറിച്ച് പണയം വെച്ചതായി ബോധ്യപ്പെട്ടതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ സിപിഎം തീരുമാനിച്ചത്. അന്വേഷണം പൂർത്തീകരിച്ച ശേഷം ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിടാനും ഇന്നലെ ചേർന്ന അടിയന്തര ഏരിയ കമ്മറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിർദേശം നൽകി.

അതേസമയം, ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് കോൺഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരൻ നടത്തിയ സ്വർണ തട്ടിപ്പിനെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് ഇന്നലെ നടന്ന സമരത്തിൽ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാഷ്ട്രീയ വിശദീകരണ യോഗം നടത്തി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story