Quantcast

'എ ബിഗ് നോ ടു മോദി'; എറണാകുളം ലോ കോളജിന് മുന്നിൽ മോദിക്കെതിരെ ബാനർ

കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

MediaOne Logo

Web Desk

  • Published:

    16 Jan 2024 12:15 PM GMT

BanneragainstPM,PMModikerala,banner protest,latest malayalam news,പ്രധാനമന്ത്രിക്കെതിരെ ബാനർ,എറണാകുളം ലോകോളജ്,മോദികേരളസന്ദര്‍ശനം
X

കൊച്ചി: എറണാകുളം ലോ കോളേജിന് മുന്നിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധബാനർ. 'എ ബിഗ് നോ ടു മോദി' മുദ്രാവാക്യത്തോടെ കെ.എസ്.യു പ്രവർത്തകരാണ് ബാനർ ഉയർത്തിയത്. മോദിയുടെ റോഡ് ഷോ നടക്കുന്നതിന് സമീപമാണ് ബാനർ സ്ഥാപിച്ചത്.കൊച്ചി കോർപ്പറേഷൻ ജീവനക്കാരെത്തി ബാനർ അഴിച്ചുമാറ്റി.

അതിനിടെ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിൽ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തുന്നത്. വൈകീട്ട് ഏഴു മണിക്ക് കൊച്ചിയിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന റോഡ് ഷോയിലും നാളെ നടക്കുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ കണ്ടുള്ള റോഡ് ഷോയിൽ അൻപതിനായിരത്തോളം ബി. ജെ.പി പ്രവർത്തകർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ വലയത്തിലാണ് കൊച്ചി നഗരം. റോഡ് ഷോയ്ക്ക് ശേഷം ഇന്ന് കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തില്‍ ദർശനം നടത്തും.

TAGS :

Next Story